ആറാം തമ്പുരാനിലെ കണിമംഗലം ജഗന്നാഥനും ഉണ്ണിമായയും ഒരിക്കൽക്കൂടി ഫ്രെയിമിലേക്ക് ഒന്നിച്ചെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയുളള മോഹൻലാലിന്റെ അഭിമുഖത്തിലാണ് മഞ്ജു വാര്യരും അതിഥിയായി എത്തിയത്. ഇരുവരും ആറാം തമ്പുരാനിലെ ഹിറ്റ് ഡയലോഗ് ലൈവിൽ പറയുകയും ചെയ്തു.

ജഗന്നാഥൻ ഉണ്ണിമായയെ ആദ്യമായി കാണുന്ന സീനാണ് മോഹൻലാലും മഞ്ജു വാര്യരും ആരാധകർക്കായി ലൈവായി അവതരിപ്പിച്ചത്. ഡയലോഗിന്റെ അവസാനം കുറച്ചു കഞ്ഞി എടുക്കട്ടേയെന്ന് മോഹൻലാലിനോട് മഞ്ജു ചോദിച്ചത് രസകരമായി. ഇതിനു മോഹൻലാൽ നല്ല കിടിലൻ മറുപടിയും കൊടുത്തു. കഞ്ഞി മാത്രമല്ല, കുറച്ച് ചമ്മന്തിയും ആകാമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ ‘കൈതപ്പൂവിൻ’ എന്ന ഗാനം മോഹൻലാലും മഞ്ജുവും ചേർന്ന് ആലപിക്കുകയും ചെയ്തു. ലൂസിഫർ, കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും മഞ്ജു ലൈവിൽ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook