ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുക്കിയ സിനിമ ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം സിനിമയുടെ കഥ രണ്ടു മിനിറ്റിൽ പറയുന്ന മോഹൻലാലിന്റെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റംവരെ പോകും? എന്ന ചോദ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നതും അവസാനിക്കുന്നതും. കയ്യിൽ വിലങ്ങണിഞ്ഞാണ് മോഹൻലാൽ റീക്യാപ് വീഡിയോയിൽ ചില ഭാഗത്ത് എത്തുന്നത്. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു.

സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook