മോഹന്‍ലാലിന്റെ ‘ബിഗ് ബ്രദർ’ സിനിമയിലെ വീഡിയോ ഗാനം പുറത്തുവന്നു. ‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ദീപക് ദേവ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read Also: മോഹൻലാലിന്റെ ബിഗ് ബ്രദർ ട്രെയിലർ

ലേഡീസ് ആൻഡ് ജെന്റിൽമാനു ശേഷം മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സർജാനോ ഖാലീദും എത്തുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അർബാസ് ഖാനും ബിഗ് ബ്രദറിലുണ്ട്. 2020 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook