നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിൽ ആണ് വരൻ.

നടൻ മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂർ. കുടുംബസമേതമാണ് മോഹൻലാൽ വിവാഹത്തിനെത്തിയത്. പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും ചടങ്ങിൽ ഏവരുടേയും ശ്രദ്ധ കവർന്നു.

നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook