ഇളയദളപതി വിജയ് നായകനാവുന്ന ചിത്രം മെർസലിന്റെ ആദ്യഗാനത്തിന്റെ ഓഡിയോ പുറത്തുവിട്ടു. അലപോറാൻ തമിഴൻ എന്ന ഗാനത്തിന്റെ ഓഡിയോ ടീസറാണ് പുറത്തുവന്നത്. എ.ആർ.റഹ്മാൻ സംഗീതം പകർന്ന ഗാനം വിജയ് ആരാധകരെ ലക്ഷ്യമിട്ടുളളതാണ്. വിവേക് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. കൈലാഷ് ഖേർ, സത്യ പ്രകാശ്, ദീപക്, പൂജ എ.വി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇന്നല ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരുന്നു. അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. ചിത്രത്തില്‍ മൂന്ന് റോളുകളിലാണ് വിജയ് എത്തുന്നത്. സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാർ. ഒക്‌ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ