നിമിഷങ്ങൾക്കുളളിൽ മേഴ്സിഡസ് കാർ മോഷ്ടിച്ച കളളന്മാരെ തേടി അലയുകയാണ് ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ താക്കോൽ ഉപയോഗിക്കാതെ സിഗ്നൽ ഉപയോഗിച്ച് തുറന്നാണ് മോഷ്ടിച്ചത്. വെറും 60 സെക്കന്റുകൾക്കുളളിലായിരുന്നു മോഷണം.

സെപ്റ്റംബറിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. കളളന്മാരെയോ മോഷ്ടിച്ചു കൊണ്ടുപോയോ കാറോ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ