സോഷ്യൽ മീഡിയയുടെ ഇഷ്ടം കവർന്ന് വീണ്ടുമൊരു പ്രണയഗാനം. ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ’ എന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അർജ്ജുൻ അശോകനും ഗായത്രി അശോകും നായികാനായകന്മാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ്.

‘പ്രേമം, നേരം’ എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് വരികൾ എഴുതിയ ശബരീഷ് ആണ് ഈ പാട്ടിന്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതസംവിധാനം കൈലാസ്. അയ്റാനും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി, അനൂപ്(ഗുലുമാൽ ),സിനി അബ്രഹാം, സ്മിനു സിജോ, മെബിൻ ബോബൻ, അഭിമന്യു,ശാരിക ഗീതുസ്, സജാദ് ബ്രൈറ്റ്, കല എന്നിവരും ചിത്രത്തിലുണ്ട്.

ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. ചിത്രത്തിൻ്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്ക് ഛായഗ്രഹണവും ദീപു ജോസഫ് ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Read more: പ്രകാശം പരത്തുന്ന പെൺകുട്ടിയായി സായ് പല്ലവി; ‘വിരാടപർവ്വ’ത്തിലെ ഗാനമെത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook