നഗരപിതാവാണ് മേയർ. അപ്പോൾ നഗരത്തിന്റെ അഭിവൃദ്ധിക്കായി ഏതറ്റം വരെ പോകാനും ഒരു നല്ല മേയർ തയ്യാറാകും. ഇത്തരത്തിൽ നഗരത്തിന്റെ നന്മക്കായി മുതലയെ വിവാഹം കഴിച്ചിരിക്കുകയാണ് തെക്കൻ മെക്സിക്കോയിലെ മുക്കുവ നഗരരമായ സാൻ പെഡ്രോ ഹ്യൂമലൂലയുടെ മേയർ.

അണിയിച്ചൊരുക്കിയ പെണ്‍മുതലകുട്ടിയെ ബാന്‍റ് മേളങ്ങളുടെ അകമ്പടിയോടെ കല്യാണപന്തലില്‍ എത്തിച്ചു. വധുവായ മുതലയെ നഗരപ്രദിക്ഷണം നടത്തിയാണ് വിവാഹ വേദിയില്‍ എത്തിച്ചത്.

തെക്കന്‍ മെക്സികോയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒരു ആചാരമാണ് മുതലക്കല്യാണം. തങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളികള്‍ ഈ ആചാരം നടത്തിവരുന്നു. തങ്ങളുടെ സമുദായത്തിന് ഇതിലൂടെ സമൃദ്ധി കൈവരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ