ടൊവിനോ തോമസ് നായകനാകുന്ന ക്രിസ്തുമസ് റിലീസ് ചിത്രം മായാനദിയിലെ മിഴിയിൽ നിന്നും എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോയുടെ ചിത്രമാണിത്.

അൻവർ അലിയാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റെക്സ് വിജയന്റേതാണ് സംഗീതം. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമ ഡിസംബർ 22 നാണ് തിയേറ്ററിലെത്തുന്നത്.

അഞ്ച് ദിവസം മുൻപ് ചിത്രത്തിലെ ഉയിരിൻ നദിയേ എന്ന ഗാനവും അണിയറ പ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. ഐശ്വര്യയാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്.

ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് മായാനദിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ഒപി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.

സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ (അനുരാഗ കരിക്കിന്‍വെള്ളം) എന്നിവര്‍ക്കൊപ്പം അപര്‍ണ ബാലമുരളി, ഉണ്ണിമായ, നിഴല്‍കള്‍ രവി, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മായാനദി ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook