അവ‍ഞ്ചേർസ് സിനിമയിലെ സൂപ്പർഹീറോ കഥാപാത്രം ബ്ലാക്ക് വിഡോയെ പ്രധാനകഥാപാത്രമായ ‘ബ്ലാക്ക് വിഡോ’ ടീസർ ട്രെയിലർ എത്തി. സ്കാർലറ്റ് ജൊഹാൻസൺ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേറ്റ് ഷോർട്‌ലൻഡ് ആണ് ചിത്രത്തിന്റെ സംവിധായിക.

അയൺ മാൻ 2 (2010) വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ/ നടാഷ റോമനോഫ് പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവഞ്ചേർസ് സിനിമകളുടെ സീരീസുകളിലും സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ ബ്ലാക്ക് വിഡോ ആരാധക ഹൃദയം കീഴടക്കി. ചിത്രം അടുത്ത വർഷം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook