ജയറാം നായക വേഷത്തിലെത്തുന്ന മാര്‍ക്കോണി മത്തായിയുടെ ടീസര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. കേരളത്തില്‍ ഏറെ ആരാധകരുള്ള തമിഴ് താരം വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമാണ് മാര്‍ക്കോണി മത്തായി. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’. എഫ്എം റേഡിയോ പരിപാടിയുടെ ശബ്ദവിവരണത്തിലൂടെയാണ് ടീസര്‍ കടന്നു പോകുന്നത്. ടീസറില്‍ വിജയ് സേതുപതിയും ജയറാമുമുണ്ട്.

തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറുന്ന മത്തായി എന്ന സെക്യൂരിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാന്‍ ലോകം ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook