മഞ്ജു വാര്യരും അമല അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കെയറോഫ് സൈറാ ബാനു’വിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മഞ്ജു വാര്യർ തന്റെ ഫെയിസ് ബുക്കിൽക്കൂടിയാണ് മഞ്ജു ട്രെയിലർ പുറത്തിറക്കിയത്.മാർച്ച് 17 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ആനി ജോണ്‍ തറവാടി എന്നാണ് അമലയുടെ കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമേ ഷെയ്ന്‍ നിഗവും പ്രധാന വേഷത്തില്‍ എത്തുന്നു. ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുനില്‍ സുഖദ, രാഘവന്‍, കൊച്ചുപ്രേമന്‍, സുജിത് ശങ്കര്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.

ഷാന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും സംയുക്തമായാണ് നിര്‍മ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ