താരങ്ങളുടെ ജന്മദിനാഘോഷങ്ങൾ ആരാധകർ എന്നും ഉത്സവമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഉത്സവപ്രതീതി കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, അടുത്ത പിറന്നാൾ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. നടി മഞ്ജുവാര്യരുടെ ജന്മദിനത്തിന് മുന്നോടിയായി മാഷപ്പ് വീഡിയോ ഒരുക്കിയിരിക്കുകയാണ് ആരാധകർ.

മഞ്ജുവിന്റെ അഭിനയജീവിതത്തിലെ പ്രധാന അഭിനയ മുഹൂർത്തങ്ങളും മഞ്ജുവിനെ കുറിച്ച് പ്രശസ്തരായവർ പറഞ്ഞ അഭിപ്രായങ്ങളുമെല്ലാം കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അരുൺ കെ ആർ, ഉണ്ണി സുരേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ മാഷപ്പ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read more: മഞ്ജു ഇങ്ങനൊക്കെ ചെയ്യുമോ?: രജനികാന്തിനെ അതിശയിപ്പിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook