ഇന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയിപ്പിക്കാന്‍ കങ്കണ റണാവത്തിന്റെ ‘മണികര്‍ണിക’യെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ‘ബാഹുബലി’ പോലെ നിരവധി യുദ്ധ രംഗങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ‘മണികര്‍ണിക’ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

ഝാന്‍സി റാണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ്. കങ്കണയ്‌ക്കൊപ്പം രാധാകൃഷ്ണ ജഗര്‍ലമുഡിയും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്നു മിനിറ്റും 20 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. റാണി ലക്ഷ്മിഭായുടെ ജീവിതത്തിലേക്കുള്ള ഒരു നോട്ടമാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. മണികര്‍ണികയുടെ പോരാട്ട വീര്യവും വിവാഹിതയായി ഝാന്‍സിയിലേക്കെത്തുന്നതുമെല്ലാം ട്രെയിലറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സീ സ്റ്റുഡിയോസിന്റെ ബാനറില്‍ കമല്‍ ജെയ്‌നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് വി. വിജയേന്ദ്ര പ്രസാദും സംഭാഷണം പ്രസൂന്‍ ജോഷിയുമാണ്. ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook