ആത്മഹത്യക്കായി പലരും തീവണ്ടിക്കു മുന്നിൽ ചാടാറുണ്ട്. അബദ്ധത്തിൽ തീവണ്ടിക്കടിയിൽ പെട്ട് മരണമടഞ്ഞവരും ഏറെയുണ്ട്. ഇനി മരിച്ചില്ലെങ്കിലോ ഗുരുതരമായ അംഗഭംഗം സംഭവിച്ചേക്കാം. എന്നാൽ ഉത്തർപ്രദേശിൽ തീവണ്ടിയുടെ അടിയിൽ നിന്ന് ഒരു യുവാവ് രക്ഷപ്പെടുന്ന വിഡിയോ ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. മദ്യപിച്ച് യാത്രക്കെത്തിയ യുവാവ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ തീവണ്ടിയിൽ കയറാൻ ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാൻ ശ്രമിക്കുകയായിരുന്നു.

ചരക്ക് തീവണ്ടിയുടെ അടിയിലൂടെ ഇയാൾ കടന്നുപോകുന്പോൾ സിഗ്നൽ കിട്ടി തീവണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് പാളത്തിൽ കിടന്നാണ് പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ മറ്റു യാത്രക്കാരാണ് സംഭവം മൊബൈലിൽ പകർത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook