ഇരുട്ടിൽ ആർക്കും പിടികിട്ടാതിരിക്കാൻ ദേഹമാകെ കരിതേച്ച് കള്ളനെത്തുന്നത് നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. പകൽ സമയത്ത് വെള്ളതേച്ച് പുറത്തിറങ്ങി അങ്ങിനെ മോഷ്ടിക്കാൻ കള്ളന്മാർക്ക് സാധിക്കില്ലല്ലോ. ഇടി ഏത് വഴിക്കും വരാം. അപ്പോൾ പിന്നെ എന്ത് ചെയ്യും. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കള്ളൻ.

കൊക്ക കോളയുടെ കുപ്പിയെ പോലെ വേഷം ധരിച്ചാണ് അയാൾ മോഷണത്തിന് എത്തിയത്. പട്ടാപ്പകൽ നടന്ന ഒരു പിടിച്ചുപറി തന്നെയാണ് അത്. അമേരിക്കയിലെ കന്റക്കി നഗരത്തിലാണ് ഹാലോവീൻ ആഘോഷത്തെ ഓർമ്മിപ്പിക്കുന്ന വേഷത്തിലെത്തിയ കള്ളൻ കടയുടമയെ തോക്കിൻമുനയിൽ നിർത്തി മോഷണം നടത്തിയത്.

ഒരു ഭക്ഷണശാലയുടെ പുറകുവശത്തെ വാതിലിൽ കൂടി അകത്ത് കയറിയ മോഷ്ടാവ്, കടയുടമയെ തോക്കിൻ മുനയിൽ നിർത്തി ഇവിടെ നിന്നും 500 ഡോളറിലേറെ കവർന്നു. പിന്നീട് ഗ്രേ നിറത്തിലുള്ള ഒരു മിനി വാനിൽ കയറി ഓടിച്ച് പോവുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

സംഭവ സമയത്ത് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നില്ല. ഇതിനാൽ തന്നെ കടയുടമ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കളാരും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് അക്രമിയെ കണ്ടെത്താൻ സിസിടിവിയെ ആശ്രയിച്ചത്. പക്ഷെ കൊക്കോകോള കുപ്പിയുടെ അടപ്പായിരുന്നു തല. ഉടലിൽ കൊക്കക്കോള ബ്രാൻ്റും.

ഹെന്റേർസൺ സിറ്റി പൊലീസ് പുറത്തുവിട്ട ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. കള്ളനെ കണ്ടുപിടിക്കുന്നവർക്ക് 5000 ഡോളറാണ് ഹോട്ടലുടമ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ