സൂപ്പര്‍കാറുകള്‍ എന്നും ഏറെ വിലപിടിച്ചവയാണ്. അത്കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് സ്വന്തം കുട്ടിയെ പോലെ നോക്കിയായിരിക്കും ഉടമകള്‍ കാര്‍ കൊണ്ടു നടക്കുന്നത്. മറ്റൊരാളുടെ വില പിടിപ്പുളള കാറിന് മുകളില്‍ വലിഞ്ഞ് കയറിയാല്‍ എങ്ങനെയിരിക്കും? ഇതിനുളള ഉത്തരമാണ് സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോ പറയുന്നത്.

അഞ്ച് കോടിയോളം വിലയുളള ലംബോര്‍ഗിനി അവന്റഡോറിന് മുകളിലാണ് ഒരു വഴിയാത്രക്കാരന്‍ ചാടിക്കയറിയത്. കാറിന്റെ ഉടമ അടുത്ത് ഉണ്ടായിരുന്നെങ്കിലും ഇയാള്‍ ബോണറ്റിലും മുമ്പിലെ ഗ്ലാസിലും ചവുട്ടി കാറിന് മുകളിലെത്തി. തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ രണ്ടാമതും പിറകിലൂടെ വന്ന് കാറിന്റെ മുകളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ഉടമ കൈയോടെ പിടികൂടി.
പിന്നെ നടന്നത് പൊരിഞ്ഞ ഇടിയായിരുന്നു. കാറിന് മുകളില്‍ കയറിയ ആളെ ഉടമ ഇടിച്ച് നിലത്തിട്ടു. പിന്നീട് ഇയാള്‍ക്ക് ബോധം നഷ്ടപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ