കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയണിഞ്ഞ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ജിയോയുടെ പരസ്യത്തിനു വേണ്ടിയാണ് മമ്മൂട്ടി ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ പരസ്യത്തില്‍ ബോളിവുഡ് താരം ജോണ്‍ അബ്രഹാം, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യും എന്നിവരുമുണ്ട്.

ഇത്തവണ ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. ഐഎസ്എല്ലിനു വേണ്ടി ജിയോ നിര്‍മിച്ച പരസ്യചിത്രമാണിത്. ഇതിലെ ജിയോ ഫുട്ബോള്‍ എന്ന ഗാനവും ആരാധകര്‍ക്കിടയില്‍ തരംഗമായിട്ടുണ്ട്.

നാലാംപതിപ്പിന്റെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതുകയാണ്. നാലുമത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തിന് ഇതുവരെ 20 പോയിന്റാണ് നേടാന്‍ കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ