മമ്മൂട്ടി നായകനായി എത്തുന്ന വിഷു റിലീസ് ചിത്രമായ പരോളിലെ വിപ്ലവ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചുവന്ന പുലരി ഉദിക്കയായി എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ശരത്താണ് ഈണം നൽകിയിരിക്കുന്നത്. വാദ്യോപകരങ്ങൾ ഒന്നും ഉപയോഗിക്കാതെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ശരത് സന്‍ദിത് ആണ് ‘പരോളി’ന്‍റെ സംവിധായകന്‍. ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും എത്തുന്നു. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്ക് നടന്‍ പ്രഭാകര്‍, സിദ്ദിഖ്, സുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കര്‍ഷകനായ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അലക്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ