ബാഹുബലി രണ്ടാം ഭാഗം തിയറ്റുകറികളിൽ ഉണ്ടാക്കിയ കൊടുങ്കാറ്റിനെ മല്ലുപിടിച്ച് തോൽപിച്ച ഗോദ ചിത്രത്തിന്റെ മെയിക്കിങ്ങ് വീഡിയോ പുറത്ത് വിട്ടു. ബാഹുബലി ചിത്രം നേടിയ ആധിപത്യത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ച ചിത്രമാണ് ഗോദ, കുടുംബ പ്രേക്ഷകരെ ആസ്വദിപ്പിച്ച ചിത്രം ബേസിൽ ജോസഫാണ് സംവിധാനം ചെയ്തത്. രഞ്ജി പണിക്കരും, വാമിക ഗബ്ബിയും ടോവീനോ തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

പഞ്ചാബിലും കേരളത്തിലുമായി നടന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങളാണ് മെയിക്കിങ്ങ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെറ്റിലെ തമാശകളും പരിശീലനങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിരാമായണത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇഫോർ എന്റർടെയ്ൻമെന്റും എവിഎ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook