അഞ്ജലി മേനോന്റെ പുതിയ ചിത്രം ‘കൂടെ’യിലെ ‘മിന്നാമിന്നി’ എന്നു തുടങ്ങുന്ന താരാട്ടു പാട്ടിന്റെ വീഡിയോ എത്തി. മാലാ പാര്‍വ്വതി, രഞ്ജിത് എന്നിവരും പൃഥ്വിരാജിന്റെയും നസ്രിയയുടേയും ചെറുപ്പകാലം അവതരിപ്പിക്കുന്നവരുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. ഹിന്ദി ഗായകന്‍ അഭയ് ജോധ്പുര്‍കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജും നസ്രിയയും സഹോദരീ സഹോദരന്മാരായണ് എത്തുന്നത്. ജെന്നിഫറായി നസ്രിയയും ജോഷ്വ ആയി പൃഥ്വിയും എത്തുമ്പോള്‍ പൃഥ്വിയുടെ നായിക സോഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി പാര്‍വ്വതിയാണ്.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ