സംയുക്ത മേനോനെ കേന്ദ്രകഥാപാത്രമാക്കി പ്രശോഭ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ലില്ലിയുടെ ഒഫീഷ്യല്‍ ടീസര്‍, നടന്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‍സ്, ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കണ്ണന്‍ നായര്‍, ധനേഷ് ആനന്ദ്, സജിന്‍ ചെറുകരയില്‍, കെവിന്‍ ജോസ്, ആര്യന്‍ മേനോന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലില്ലിയുടെ ഛായാഗ്രണം ശ്രീരാജ് രവീന്ദ്രനും എഡിറ്റിങ് സംസ്ഥാന പുരസ്‌കാര ജേതാവ് അപ്പു ഭട്ടതരിയും നിര്‍വ്വഹിച്ചിരിക്കുന്നു.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. വളരെ ആകാംക്ഷയുണര്‍ത്തുന്ന ടീസറാണ് ലില്ലിയുടേത്. ഗര്‍ഭിണിയായ യുവതി കിഡ്‌നാപ്പ് ചെയ്യപ്പെടുകയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥയുടെ സഞ്ചാരം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ