കൊളംബോ: ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് ശ്രീലങ്കയുടെ ലസിത് മലിംഗ. വ്യത്യസ്തമായ ബോളിങ് ആക്ഷൻ കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച മലിംഗ തന്റെ ബോളിങ്ങിൽ പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്. ശ്രീലങ്കൻ എംസിഎ ഡിവിഷന്‍ മല്‍സരത്തിലാണ് മലിംഗയുടെ പുതിയ പരീക്ഷണം.

മിന്നല്‍ യോര്‍ക്കര്‍ പ്രതീക്ഷിച്ചിരിക്കുന്ന ബാറ്റ്‌സ്മാന് മുന്നില്‍ ഓഫ് സ്പിന്നുമായെത്തിയ മലിംഗ ഏവരെയും ഞെട്ടിച്ചു. ഒരു യാഥാർഥ ഓഫ്സ്പിന്നറുടെ ആക്ഷനുമായി പന്ത് ചെയ്ത മലിംഗ ആ ഓവറിൽ എതിരാളികളുടെ 3 ബാറ്റ്സ്മാൻമാരെയാണ് കൂടാരം കയറ്റിയത്. മത്സരത്തിൽ 82 റൺസിന് മലിംഗയുടെ ടീം വിജയിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook