‘ലഗ് ജാ ഗലേ കി ഫിര്‍ യേ ഹസീ രാത് ഹോന ഹോ…’ ഇനിയീ രാത്രി ഒരിക്കലും ഉണ്ടാവില്ലെന്ന പോല്‍ എന്നെ ആശ്ലേഷിക്കൂ… ഒരു പക്ഷെ ഇനിയീ ജന്മം നാം കണ്ട് മുട്ടില്ലെന്ന വിധം.. എത്ര മനോഹരമായ വരികള്‍… 1964ല്‍ പുറത്തിറങ്ങിയ വോ കോന്‍ ഥി എന്ന ചിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഗാനം..

പ്രണയത്തിലും വിരഹത്തിലും ആകെ മുങ്ങി ലഗ് ജാ ഗലേ.. എന്ന് പിന്നെയും ഏറ്റുപാടിയ അനേകം തലമുറകള്‍. രാജാ മെഹ്ന്ദി അലി ഖാന്റെ വരികള്‍ക്ക് മദന്‍ മോഹന്‍ സംഗീതം നല്‍കിയ ഈ ഗാനം സാ രി ഗ മ കാരവാന്‍ മ്യൂസിക് പ്ലെയറിന്റെ പരസ്യത്തിലൂടെ പുനര്‍ജനിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ