സ്‌പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടാണ് സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയം. മുൻതാരവും മാനേജറും ക്ലബ്ബ് പ്രസിഡന്റുമായിരുന്ന സാന്റിയാഗോ ബെർണബ്യൂ യെസ്തയോടുള്ള ആദരസൂചകമായാണ് സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. സ്പെയിനിലെ മാഡ്രിഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തിലാണ് 1947 മുതൽ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റ് ഹോം മത്സരങ്ങൾ നടക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഒന്നാണ് സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയം. ഒരേ സമയം 81000 കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിന് കഴിയും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ മൈതാനങ്ങളിൽ ഒന്നായ സാന്റിയാഗോ ബെർണബ്യൂ 4 തവണ യുവേഫ ചാമ്പ്യൻ ലീഗിനും ഓരോ തവണ വീതം ഫിഫ ലോകകപ്പ് , യുവേഫ നാഷണൽ കപ്പ് എന്നിവയുടെ ഫൈനലിനും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ