പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വ്യത്യസ്ഥമായ സമ്മാനം നൽകി കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ നായകനായി എത്തുന്ന ശിക്കാരി ശംഭുവിന്റെ ടീസർ താരം പുറത്ത് വിട്ടു. ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ശിക്കാരി ശംഭു.

നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ