അർധ കുംഭമേളയ്ക്ക് ആഘോഷത്തോടെ തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ തീർഥാടനോൽസവങ്ങളിലൊന്നാണ് കുംഭമേള. 50 നാൾ നീളുന്ന മഹാമേളയിൽ 12 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗംഗയുടെയും യമുനയുടെയും ഐതിഹ്യത്തിലെ സരസ്വതിയുടെയും സംഗമസ്ഥാനമായ ത്രിവേണിയിലെ പുണ്യസ്നാനത്തിനാണ് ലക്ഷക്കണക്കിന് ഭക്തർ എത്തുന്നത്.

ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന അര്‍ധ കുംഭമേളയാണ് ഇത്തവണ നടക്കുന്നത്. ഒമ്പത് സോണുകളിലായി 16 ജില്ലകൾ ഉൾപ്പെടുന്ന 3200 ഹെക്ടറിലാണ് കുംഭ്നഗരി പരന്ന് കിടക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ