49-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടനുളള പുരസ്കാരം ജയസൂര്യയും സൗബിൻ ഷാഹിറുമാണ് പങ്കിട്ടത്. ‘സുഡാനി ഫ്രെം നൈജീരിയ’യിലെ മജീദ് എന്ന കഥാപാത്രമാണ് സൗബിന് പുരസ്കാരം നേടിക്കൊടുത്തത്. അവാർഡ് നേടിയ സൗബിന് തന്റെ പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ പ്രേക്ഷകരുടെ ഇഷ്ട സീൻ പങ്കുവച്ചാണ് കുമ്പളങ്ങി ടീം അഭിനന്ദനം അറിയിച്ചത്.

Read: അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല, ബാപ്പയ്ക്ക് സമർപ്പിക്കുന്നുവെന്ന് സൗബിൻ

കുമ്പളങ്ങി നൈറ്റ്സിൽ ‘സജി നെപ്പോളിയൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിൻ, ‘ബോബി’ എന്ന കഥാപാത്രം അവതരിപ്പിച്ച ഷെയ്ൻ നിഗമിനോട് തന്നെ ചേട്ടാ എന്നു വിളിക്കാൻ പറയുന്ന സീനാണിത്. ഷെയ്നോട് ‘കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി’ എന്നു പറയുന്ന സൗബിന്റെ ഡയലോഗ് ഏറെ ഹിറ്റായിരുന്നു. യൂട്യൂബിൽ ട്രെൻഡിങ്ങിലാണ് ഈ വീഡിയോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook