തിയേറ്ററിൽ പ്രേക്ഷക പ്രശംസ നേടി മുന്നേറി കൊണ്ടിരിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഭാവനാ സ്റ്റുഡിയോസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. നെപ്പോളിയന്റെ മക്കളായെത്തുന്ന സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവർക്കിടയിലെ അടിയും ഇടിയും സ്നേഹവും അവരുടെ പ്രണയവുമൊക്കെയാണ് ട്രെയിലറിൽ നിറയുന്നത്. മനോഹരമായ ബിജിഎം ട്രെയിലറിനെ ഹൃദ്യമാക്കുന്നുണ്ട്.

Read more: നല്ല സ്പിരിറ്റ്, നല്ല എനർജി, നിറയെ ചിരി: സൗബിനെ കുറിച്ച് ‘കുമ്പളങ്ങി നൈറ്റ്സി’ലെ നൈല

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ‘ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്’ എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമ്മിച്ചിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സി’ൽ ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് സൈജു ശ്രീധരൻ ആണ്. ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും ഹൗസ്‌ഫുളായി ഓടികൊണ്ടിരിക്കുകയാണ്.

Read more: കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ സൂപ്പറാ!

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ