കുമ്പളങ്ങി നൈറ്റ്സിന്റെ ടീസർ പുറത്ത്. ഒരു മിനിറ്റ് ദൈർഘ്യമുള്ളതാണ് ടീസർ. ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ടീസറിലുള്ളത്. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് നിർമ്മാണം. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിലെത്തുക. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയാണ് ‘വർക്കിങ് ക്ലാസ് ഹീറോ’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook