സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയ ‘കുമ്പളങ്ങി നൈറ്റ്സി’ലെ നീക്കം ചെയ്ത രണ്ടാമത്തെ രംഗത്തിന്റെ വീഡിയോ പുറത്തുവന്നു. ഫഹദ് അഭിനയിച്ച സീനാണ് ഇപ്പോൾ പുറത്തുവന്നത്. ഒരേ തൂവൽ പക്ഷി എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്. നേരത്തെ അമ്മയെ കാണാൻ എന്നു പേരു നൽകിയ വീഡിയോയും അണിയറപ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.

Read Also: അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളൂ; ‘കുമ്പളങ്ങി നൈറ്റ്സ്’ ഡിലീറ്റഡ് സീൻ

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാം പുഷ്കരനാണ്. ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്.

വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിച്ചപ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പെർഫോമൻസ് ആണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook