“ഖല്‍ബിലെ തേനൊഴുകുന്ന കോയിക്കോട്.
കടലമ്മ മുത്തണ കര കോയിക്കോട്
അലുവാ മനസ്സുള്ളൊരീ കോയിക്കോട്
വേണേ കണ്ടോളീ..”

കോയിക്കോടന്‍ പാട്ട് ഇനീം കേട്ടിട്ടില്ലേല്‍ ഇങ്ങളും കേട്ടോളീ..
മായാബസാര്‍ ജമ്നാ പ്യാരീ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ തോമസ്‌ കെ സെബാസ്റ്റ്യന്‍റെ മൂന്നാമത്തെ ചിത്രമായ ഗൂഡാലോചനയിലെ പാട്ടാണിത്. ഗോപീ സുന്ദര്‍ സംഗീതം നല്‍കിയ പാട്ട് പാടിയിരിക്കുന്നത് അഭയാ ഹിരണ്‍മയിയാണ്. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി അജു വര്‍ഘീസ് മമതാ മോഹന്‍ദാസ്‌, നിരഞ്ജന അനൂപ്‌, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

കോഴിക്കോടിനെ വര്‍ണിച്ചുകൊണ്ടുള്ള ഈ ഗാനം ഇതിനോടകം ഇന്റര്‍നെറ്റില്‍ സംസാരമായിട്ടുണ്ട്. റഹ്മത്ത് ഹോട്ടലിലെ ബിരിയാണി പോലെ ‘തനി കോയിക്കോടന്‍’ ചിത്രമാവും ഗൂഡാലോചനയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ