അഞ്ജലി മേനോന്റെ പുതിയ ചിത്രം കൂടെയിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. ആരോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നസ്രിയയാണ് ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നത്. വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കുശേഷം നസ്രിയ സിനിമയിലേക്ക് മടങ്ങിവരികയാണ് കൂടെയിലൂടെ.

പൃഥ്വിരാജ്, പാർവ്വതി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ