ബോളിവുഡിൽ തരംഗം സൃഷ്ടിച്ച കിങ് കോങ് പരന്പരയിലെ പുതിയ ചിത്രം കോങ്- സക്കൾ ഐലൻഡ് മാർച്ച് 10 ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇത്തവണ ത്രീഡിയിലാണ് ചിത്രം എത്തുന്നത്. ജോർദൻ റോബർട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹിഡിൽസ്റ്റണാണ് നായകൻ. ഇദ്ദേഹത്തെക്കൂടാതെ സാമുവൽ ജാക്സൺ, ജോൺ ഗുഡ്മൻ, ബ്രെയ് ലാർസൺ, ജിങ് ടിയാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ മാർച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം കിങ് കോങ് സീരിയസിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ