നിതിൻ രാജ് ആലപിച്ച ‘കോമാളി’ എന്ന തമിഴ് മ്യൂസിക് വീഡിയോ മ്യൂസിക്247 റിലീസ് ചെയ്തു. ജയകുമാർ.എൻ ഗാനരചന നിർവഹിച്ച് സിദ്ധാർത്ഥ പ്രദീപ് ഈണം പകർന്നിരിക്കുന്നു. നിതിൻ രാജ് തന്നെയാണ് ഗാനത്തിന്റെ റാപ് ഭാഗങ്ങൾ രചിച്ചിരിക്കുന്നത്.

ജീവിതത്തിൽ മറ്റുള്ളവരുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്ക് സമർപ്പിച്ചു കൊണ്ടുള്ളതാണ് ഈ മ്യൂസിക് വിഡിയോ. സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷേർഷാ ഷെരിഫാണ്. ഷേർഷാ തന്നെയാണ് മുഖ്യാപാത്രമായി വിഡിയോയിലുള്ളത്. രാഘവി, അരവിന്ദ് ജി എസ്, ബേബി ആന്യ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ്. മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത് ഫിൽമി എഞ്ചിനീയർസ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ