ഷേക്‌സ്‌പിയർ ദുരന്തനാടകങ്ങളെ അടിസ്ഥാനമാക്കി ആമസോൺ പ്രൈം അവതരിപ്പിക്കുന്ന ‘കിങ് ലിയറി’ൽ ആന്റണി ഹോപ്കിൻസ് പ്രധാന വേഷത്തിലെത്തുന്നു. എമ്മാ തോംസൺ, എമിലി വാട്സൺ, ജിം ബ്രോഡ്‌ബെന്റ് തുടങ്ങിയ വൻതാരനിര തന്നെ ‘കിങ് ലിയറി’ലുണ്ട്.

17-ാം നൂറ്റാണ്ടിൽ ഷേക്‌സ്‌പിയർ എഴുതിയ ഈ ദുരന്തനാടകം മുൻപ് പലതവണ വിവിധ സ്റ്റേജുകളിലും സിനിമകളിലുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ 21-ാം നൂറ്റാണ്ടിലും കാലികപ്രസക്തമാകുകയാണ് ‘കിങ് ലിയർ’.

”പുതിയ കാലത്തിനിണങ്ങുന്ന രീതിയിലാണ് സിനിമ ഒരുക്കിയതെങ്കിലും ട്രെയിലറിൽ നിറയുന്നത് പഴമയുടെ പശ്ചാത്തലമാണ്. 80 വയസ്സുകാരനായ കിങ് ലിയർ തന്റെ രാജ്യം ഗോണെറിൽ, റെഗാൻ, കോർഡേലിയ എന്നീ മൂന്നു പെൺമക്കൾക്ക് വിഭജിച്ചു കൊടുക്കുന്നതു മുതലാണ് കഥ തുടങ്ങുന്നത്. തന്നെ പുകഴ്ത്താൻ തയ്യാറല്ലാത്ത കോർഡേലിയെ കിങ് ലിയർ നാടു കടത്തുന്നു. അധികാരം കൈയ്യിൽ കിട്ടിയതോടെ ഗോണെറിലും റെഗാനും ചേർന്ന് പിതാവായ കിങ് ലിയറിനെ കൊട്ടാരത്തിൽ നിന്നും ഇറക്കിവിടുന്നു”.

”അതേസമയം, ലിയറുടെ സാമ്രാജ്യത്തെ പ്രധാനമന്ത്രിയായ ഗ്ലോസെസ്റ്റർ തന്റെ മകനായ എഡ്മണ്ടിനാൽ ചതിക്കപ്പെടുന്നു. ഗ്ലോസെസ്റ്ററിന്റെ മറ്റൊരു മകൻ എഡ്ഗാർ ഒളിച്ചോടാൻ നിർബന്ധിതനാകുന്നു. ലിയർ ഭ്രാന്താനായി തീരുന്നു, ഗ്ലോസെസ്റ്റർ അന്ധനും. രണ്ടു രാജ്യങ്ങളും അവരുടെ കുടുംബങ്ങളും കലാപത്തിലും യുദ്ധത്തിലും പെട്ട് തകർന്നടിയുന്നു. ലിയറും കോർഡേലിയയും പിണക്കം മറന്ന് ഒന്നിക്കുന്നതോടെ സ്നേഹം വിജയിക്കുകയും ദുരന്തങ്ങൾ പടിയിറങ്ങുകയും ചെയ്യുന്നു”, സ്ക്രീൻ റാന്റ് പുറത്തുവിട്ട ഔദ്യോഗിക സംഗ്രഹത്തിൽ പറയുന്നു.

കിങ് ലിയർ സെപ്റ്റംബർ 28 മുതൽ ആമസോൺ പ്രൈമിൽ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook