King Fish Video Song: അനൂപ് മേനോൻ ആദ്യമായി സംവിധായകനാവുന്ന ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസിനെത്തി. ‘എൻ രാമഴയിൽ ഇതൾ നനയും പനിമലരേ’ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. രതീഷ് വേഗ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ തന്നെയാണ് നായകനാവുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി സംവിധായകൻ രഞ്ജിത്തും ചിത്രത്തിലുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗ സംഗീതവും മഹാദേവന്‍ തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ‘എന്റെ മെഴുതിരി അത്താഴ’ങ്ങളാണ് അനൂപിന്റെ തിരക്കഥയില്‍ പിറന്ന അവസാന ചിത്രം.

Read more: അനൂപ് മേനോൻ സംവിധായകനാവുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook