കിക്ക്ബോക്സിങ് മൽസരത്തിനിടയിൽ ബോക്സിങ് താരത്തിനെ കാണികൾ കൂട്ടം ചേർന്ന് തല്ലി. മൽസരത്തിനിടയിൽ എതിരാളിയെ ഫൗളിലൂടെ നോക്ക്ഔട്ട് ആക്കിയ ബോക്സിങ് താരമാണ് കാണികളുടെ കൂട്ടത്തല്ല് ഇരന്നുവാങ്ങിയത്. പാരിസിൽ നടന്ന ഗ്ലോറി 42 കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പിനിടെയായിരുന്നു സംഭവം.

അമേരിക്കക്കാരനായ ഹറൂത് ഗ്രിഗോറിയനും ഡച്ചുകാരനായ മുർത്തേൽ ഗ്രോൺഹർട്ടും തമ്മിലായിരുന്നു മൽസരം. രണ്ടാം റൗണ്ടിൽ ഗ്രോൺഹർട്ട് ഫൗളിലൂടെ ഗ്രിഗോറിയന്റെ മുഖത്ത് ഇടിച്ചു. ഇടികൊണ്ട് ഗ്രിഗോറിയൻ നിലത്ത് വീണു. ഇതു കണ്ട കാണികൾക്ക് നിയന്ത്രണം വിട്ടു. അവർ ഇടിക്കൂട്ടിൽ കയറി ഗ്രോൺഹർട്ടിനെ തല്ലുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ