അക്ഷയ് കുമാർ നായകനാവുന്ന കേസരി സിനിമയുടെ ട്രെയിലർ പുറത്ത്. 1897 ൽ നടന്ന സാരാഗര്‍ഹിയിലെ യുദ്ധത്തെ ആസ്പദമാക്കിയുളളതാണ് ചിത്രം. സ്വന്തം നാട് സംരക്ഷിക്കാനായി ആയിരത്തോളം വരുന്ന അഫ്ഗാന്‍ പട്ടാളക്കാരോട് 21 സിഖ് സൈനികർ പോരാടിയ കഥയാണ് ചിത്രം പറയുന്നത്. പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഹവിൽദർ ഇഷർ സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അക്ഷയ് അവതരിപ്പിക്കുന്നത്.

പഞ്ചാബി ഫിലിം ഡയറക്ടർ അനുരാഗ് സിങ് ആണ് കേസരിയുടെ സംവിധായകൻ. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ് നിർമ്മാതാക്കൾ. പരിനീതി ചോപ്രയാണ് ചിത്രത്തിലെ നായിക. മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook