സേന ഗാനവുമായി കേരള പൊലീസ്. പാടാമീ നാടിൻ കാവൽ സംഗീതം എന്ന് തുടങ്ങുന്ന ഗാനം പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്റയും എസ് രമേശൻ നായരും ചേർന്ന് എഴുതിയിരിക്കുന്ന പൊലീസ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് മനു രമേശാണ്.

സംസ്ഥാന പൊലീസ് സേനയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഉൾപ്പടെ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡോഗ് സ്ക്വാഡും സൈബർ സെല്ലുമെല്ലാം ഗാനത്തിൽ കാണാം. പൊലീസുകാർ തന്നെയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook