മലയാള സിനിമക്ക് ഏറ്റവുമധികം കലാകാരന്മാരെ സംഭാവന ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസിൽ നിന്ന് മറ്റൊരു ഷോർട്ട് ഫിലിം കൂടി. മഹാരാജാസിലെ സിനിമാ സ്നേഹികളുടെ കൂട്ടായ്മയായ ഗ്യാങ്സ് ഓഫ് മഹാരാജാസ് അവതരിപ്പിക്കുന്ന ‘കയ്യാങ്കളി’ എന്ന ഷോർട്ട് ഫിംലിം ആണ് ഇന്ന് റിലീസ് ചെയ്തത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല പശ്ചാത്തലമാക്കിയുള്ള ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് അഫ്സൽ കൂൾ ആണ്. ‘മഹേഷിന്റെ പ്രതികാരം’, ‘ഒരു മെക്സിക്കൻ അപാരത’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനോ ജോണിനൊപ്പം, ഷാനിഫ് മരക്കാർ, ഷാലറ്റ്, അഖിൽ, അഭിലാഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീകുമാർ സുകുമാരൻ തിരക്കഥ നിർവഹിച്ച ഷോർട്ട് ഫിലിമിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജിദ് നാസറും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അമർനാഥുമാണ്. ഷഫീഖ് മുഹമ്മദ് ആണ് നിർമാണം. മ്യൂസിക് 247 ആണ് ചിത്രം ഓൺലൈനിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ