കാവ്യ മാധവൻ പാടിയ ‘ഹാദിയ’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. കാവ്യയുടെ വ്യത്യസ്ത ശബ്ദത്തിലുളളതാണ് ഗാനം. സ്റ്റുഡിയോയിൽ പാട്ട് പാടുന്ന കാവ്യയെയും വിഡിയോയിൽ കാണാം. ശരത് ആണ് പാട്ടിന് സംഗീതം പകർന്നിരിക്കുന്നത്. വരികൾ മുരുകൻ കാട്ടാക്കടയുടേതാണ്. രണ്ടു മിനിറ്റ് 38 സെക്കന്റ് ദൈർഘ്യമുളളതാണ് ഗാനം.

ശരത്തിന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇക്കാര്യം അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. അതിപ്പോൾ സംഭവിച്ചിരിക്കുന്നു. എല്ലാവരും പാട്ട് കേൾക്കണമെന്നും കാവ്യ പറയുന്നു.

ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാദിയ. നിഷാൻ, രാഗിണി നന്ദ്വാനി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ