വിജയ് സേതുപതിയം മഡോണ സെബാസ്റ്റിനും മുഖ്യ വേഷത്തിലെത്തുന്ന കാവന്റെ ട്രെയിലർ പുറത്തിറങ്ങി. കെ.വി.ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. മാധ്യമരംഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ടി.രാജേന്ദർ,വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

കോർപ്പറേറ്റുകൾക്കെതിരെ പോരാടുന്ന ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കഥ കൂടിയാണ് കാവൻ. ഒരു മാധ്യമ പ്രവർത്തകനായാണ് വിജയ് സേതുപതി കാവനിലെത്തുന്നത്. വിജയ് സേതുപതി ചെയ്യുന്ന കഥാപാത്രത്തിന്റെ കോളേജിലെ സഹപാഠിയായാണ് മഡോണയെത്തുന്നത്.

ബോസ് വെങ്കിട്ട്, ആകാശ്ദീപ് സെഹ്ഗൽ എന്നിവരും കാവനിലുണ്ട്. നാട്ടിലെ രാ‌ഷ്ട്രീയക്കാരുടെ പിന്തുണയുളള ഒരു ബിസിനസ്കാരനായാണ് ആകാശെത്തുന്നത്. അതേസമയം ഒരു കോളേജ് വിദ്യാർത്ഥികളുടെ നേതാവായി വിക്രാന്തുമെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ