കാസർഗോഡുകാരുടെ സ്വന്തം ‘എന്താക്കാന്’ റാപ് ആൽബത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തു. കാസർഗോഡ് നടന്ന മദ്രസാധ്യാപകന്റെ കൊലപാതകത്തെ ആധാരമാക്കിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. സംഭവത്തെ വർഗീയ കലാപമാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. എന്നാൽ ഹിന്ദു-മുസ്‌ലിം ലഹളയല്ലെന്നും കുറേ ഭീകരന്മാരുടെ തല്ലാണ് നടക്കുന്നതെന്നുമാണ് ആൽബം പറയുന്നത്. റീടേക്ക് ഫിലിം സൊസൈറ്റി ആണ് ആൽബം നിർമിച്ചിരിക്കുന്നത്.

എന്താക്കാന് ആൽബത്തിന്റെ ഒന്നാം പതിപ്പും സാമൂഹിക വിഷയം തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കൗമാര ജീവിതങ്ങളെ കാർന്നു തിന്നുന്ന കഞ്ചാവിനെതിരെയായിരുന്നു കാസർഗോഡുകാരുടെ സ്വന്തം റാപ് ആൽബം ആദ്യം ആഞ്ഞടിച്ചത്.

എന്താക്കാന് 2.0 ന്റെ വരികൾ:

‘കൊറേക്കാലം നേരേ ഇണ്ടായിന്പ്പാ
പൊല്‍സും സന്തോസോം
മജെന്നെ മജെ.
ഇപ്പൊ ഇതാ പിന്ന്യും ബന്നിന് ചായിന്റെ മൂസീബത്ത്!
നിങ്ങൊ ബിജാരിക്കും ഞാനെന്തപ്പാ പറിന്നേന്ന്.
മർക്കു, നിങ്ങൊ എല്ലാറു മറക്കു..
കാരണം, ഓർക്കതെന്നെയല്ലെ ബാണ്ടത്..

പാതിരാവും പട്ടാപ്പകലും നോക്കാണ്ടല്ലെ!
ആരിന്നും എന്ത്ന്നും എന്തിനിന്നും നോക്കാണ്ടല്ലെ!
തല്ല്ന്നതും കൊല്ല്ന്നതും!!
ഇതിപ്പൊരി മുസീബത്തിന്റെ മോളില് മുസീബത്തായി!
.
ഒരു രാത്രി ഒരു പള്ളീല് ഒരു സാധൂനെ കൊന്നിനല്ലൊ!
നാടായ നാടെല്ലം തല്ലും കുത്തും ആക്കീനല്ലൊ!
എന്നിറ്റാ കേസിലും തലകുത്തി നിന്നിനല്ലൊ!
ഭടന്മാറല്ലെപ്പാ..
എന്തും ചെയ്യാലോ, എങ്ങനെയും ചെയ്യാലോ
ഇതെല്ലം ആരോട് ചെല്ലാന്
എന്ത്ന്ന് ചെല്ലാന്
.
ഈ നാട്ടിലെന്നെ ആലിത്തെയ്യവും മാപ്പിളച്ചാമുണ്ഡിയും ഇള്ളെതും
ദൈവങ്ങളെ നാട്ന്ന് എല്ലാറും ബിളിക്കിന്നതും…
എന്നിറ്റും യോറ് കൊല്ലാനെന്നെ കീഞ്ഞിന്!
അപ്പൊ നിങ്ങൊ അയിനെ ഹിന്ദു- മുസ്ലിമ് തല്ലായീന്ന് ചെല്ലും!
അങ്ങനെ അല്ല ഇച്ചാ…
ഇത് കൊറേ ഭീകരമ്മാറും അല്ലാത്താളെയും തല്ല്!
അയില് രാജാവും മന്ത്രിയും ഓറെ ഭടന്മാറും ഇണ്ട്!
ഇത് ബല്ലാത്തൊരി മുസീബത്തെന്നെ!

ചെണ്ട് കളിക്കാനും പിരിവെട്ക്കാനും ജോറ് ജോറ് മങ്ങലം കൈക്കാനും മാത്രൊ അല്ല,
നീതിയും ചോയിക്കാനും
നായം പറയാനും തല പൊന്തിച്ച് നടക്കാനും ബാലേക്കാറെ
എണിച്ച് ബെര്നം!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ