ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘കര്‍വാൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് ദുല്‍ഖറിനൊപ്പം എത്തുന്നത്‌. ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്‌ഛൻ ഗംഗോത്രിയിൽ വച്ച് മരിക്കുന്നു. അവിടെനിന്നും അദ്ദേഹത്തിന്റെ മൃതദേഹം കൊച്ചിയിലേക്ക് ആരോ മാറി കൊണ്ടുപോയി. തന്റെ അച്‌ഛന്റെ മൃതദേഹം കൊണ്ടുപോകാൻ ദുൽഖറും സുഹൃത്ത് ഇർഫാനും കൊച്ചിയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽനിന്നും മനസ്സിലാകുന്നത്. ഓഗസ്റ്റ് മൂന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്‌ടര്‍’ ആണ് ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം. അനുജാ ചൗഹാന്‍ എഴുതിയ നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്‌ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷമാകും ദുല്‍ഖര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ