കാർത്തി നായകനാവുന്ന ആക്ഷൻ ത്രില്ലർ സിനിമ തീരൻ അധികാരം ഒൻട്രുവിന്റെ ട്രെയിലർ പുറത്തിറങ്ങി. രണ്ടു മിനിറ്റിലധികം ദൈർഘ്യമുളളതാണ് ട്രെയിലർ. പൊലീസ് ഓഫിസറുടെ വേഷത്തിലാണ് കാർത്തി ചിത്രത്തിലെത്തുന്നത്. രാഹുൽ പ്രീത് ആണ് ചിത്രത്തിലെ നായിക. സതുരംഗ വേട്ടയുടെ സംവിധായകൻ എച്ച്.വിനോദാണ് തീരൻ അധികാരം ഒൻട്രുവും സംവിധാനം ചെയ്തിരിക്കുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുളളതാണ് ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ