പ്രണയം പറഞ്ഞ് ദുൽഖർ നായകനായെത്തുന്ന കോമ്രേഡ് ഇൻ അമേരിക്കയിിലെ കണ്ണിൽ കണ്ണിൽ പാട്ടെത്തി. ദുൽഖറും കാർത്തികയുമാണ് ഈ പാട്ടിൽ നിറഞ്ഞ് നിൽക്കുന്നത്. പാട്ടിന്റെ വരികളിലും ദൃശ്യങ്ങളിലും നിറഞ്ഞ് നിൽക്കുന്നത് പ്രണയമാണ്.

കേൾക്കാനും കാണാനും മനോഹരമാണ് കണ്ണിൽ കണ്ണിൽ നോക്കുംനേരം ഉളളിൽ തിങ്ങി നിറയുന്നതെന്തോ എന്നു തുടങ്ങുന്ന ഗാനം. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഹരിചരൺ ശേഷാദ്രിയും സയനോര ഫിലിപ്പും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അമൽ നീരദാണ് കോമ്രേഡ് ഇന്‍ അമേരിക്ക സംവിധാനം ചെയ്യുന്നത്. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രത്തിന് വൻ വരവേൽപാണ് ലഭിച്ചത്. അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം.സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ