കങ്കണ റണാവത്തും രാജ്കുമാർ റാവും ഒന്നിക്കുന്ന ‘ജഡ്ജ്മെന്റൽ ഹെ ക്യാ’ ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ചാണ് ബോളിവുഡിലെ സംസാരം. ഇന്നലെയാണ് ഏവരും കാത്തിരുന്ന ട്രെയിലർ പുറത്തുവന്നത്. പ്രതീക്ഷിച്ചതുപോലെ കങ്കണയുടെ അഭിനയമികവ് വീണ്ടും എടുത്തുകാട്ടുന്ന ചിത്രമായിരിക്കും ‘ജഡ്ജ്മെന്റൽ ഹെ ക്യാ’യെന്ന് ട്രെയിലറിൽനിന്നും വ്യക്തം.

മാനസിക പ്രശ്നമുളള ബോബി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. കേശവ് എന്നാണ് രാജ്കുമാർ റാവുവിന്റെ കഥാപാത്രത്തിന്റെ പേര്. കങ്കണയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘ക്വീൻ’ സിനിമയ്ക്കുശേഷം രാജ്കുമാറുമായി ഒന്നിക്കുന്ന ചിത്രമാണ് ജഡ്ജ്മെന്റൽ ഹെ ക്യാ.

പ്രകാശ് കോവലമുദി ആണ് ജഡ്ജ്മെന്റൽ ഹെ ക്യാ ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ കനിക ദില്ലന്റേതാണ്. ജൂലൈ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook