കങ്കണ റണാവത്തിന്റെ പുതിയ സിനിമ ‘പങ്ക’യുടെ ട്രെയിലർ പുറത്തിറങ്ങി. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കബഡി താരമായാണ് കങ്കണ എത്തുന്നത്. വിവാഹത്തോടെ കബഡി ഉപേക്ഷിക്കേണ്ടി വരികയും പിന്നീട് അമ്മയായശേഷം വീണ്ടും തിരികെയെത്തുന്നതുമാണ് കഥ. മൂന്നു മിനിറ്റോളം ദൈർഘ്യമുളള ട്രെയിലറിൽ കങ്കണയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും പങ്കയിലേതെന്ന് സൂചന നൽകുന്നുണ്ട്. 2020 ജനുവരി 24 നാണ് ചിത്രം റിലീസിനെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook