കങ്കണ റണൗത്ത് പ്രധാന വേഷത്തിലെത്തുന്ന സിമ്രാൻ എന്ന ചിത്രത്തിന്റെ ടീസറെത്തി. ഒരു മിനുറ്റ് ദൈർഘ്യമുളള ടീസറിൽ കാണാനാവുന്നത് അടിച്ച് പൊളിച്ച് ജീവിതം ആഘോഷിക്കുന്ന കങ്കണയുടെ കഥാപാത്രത്തെയാണ്.സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ ടീസർ പറയുന്നില്ല. ഹൻസൽ മെഹ്‌തയാണ് സിമ്രാൻ സംവിധാനം ചെയ്യുന്നത്. ഹൻസലും കങ്കണയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് സിമ്രാൻ. സെപ്‌തംബർ 15 ന് ചിത്രം തിയേറ്ററിലെത്തും.

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കങ്കണയുടെ ചിത്രം കൂടിയാണ് സിമ്രാൻ. ബൂഷൻ കുമാർ, ഷൈലേഷ് ആർ.സിംങ്ങ്,കൃഷ്‌ണന കുമാർ,അമിത് അഗർവാൾ എന്നിവർ ചേർന്നാണ് സിമ്രാൻ നിർമ്മിക്കുന്നത്.

കങ്കണ റണൗത്ത് റാണി ലക്ഷ്‌മി ഭായെത്തുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. . ലക്ഷ്‌മി ഭായ്‌യുടെ ജീവിതം പറയുന്ന മണികർണിക-ദി ക്യൂൻ ഓഫ് ജാൻസി എന്ന ചിത്രത്തിലാണത്. രാധ കൃഷ്‌ണ ജാഗർലാമുഡിയാണ് മണികർണിക-ദി ക്യൂൻ ഓഫ് ജാൻസി സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ